Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft Case

Alappuzha

മോ​ഷ​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല; പ​രാ​തി ന​ൽ​കുമെന്ന് വീ​ട്ടു​കാ​ർ

തു​റ​വൂ​ർ: കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,80,000 രൂ​പ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് വീ​ട്ടു​കാ​ർ. പ​റ​യ​കാ​ട് പു​ത്ത​ൻ​പു​ര​യി​ൽ യൂ​നി​സി​ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് മൂ​ന്നി​ന് പ​ണം ന​ഷ്ട​മാ​യ​ത്.

മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടു​കാ​ർ ശേ​ഖ​രി​ച്ചു ന​ൽ​കി​യി​ട്ടും ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ പോ​ലീ​സി​നാ​യി​ല്ല. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് കാ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​നും പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വീ​ട്ടു​കാ​ർ. മൂ​ന്നി​ന് ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ അ​ന്നു​ത​ന്നെ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് സ​മ്മ​ർ​ദം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​ഐ പ​രാ​തി​ക്കാ​ര​നെ നേ​രി​ട്ട് വി​ളി​ച്ചുവ​രു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ആ​റി​നാ​ണ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്നാം ദി​വ​സ​മാ​ണ് പ​രി​ശോ​ധ ന​ട​ന്ന​തെ​ന്ന​തി​നാ​ൽ കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. പീ​ലിം​ഗ് ഷെ​ഡ് ന​ട​ത്തി​പ്പു​കാ​ര​നാ​യ യൂ​നി​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലികൊ​ടു​ക്കു​ന്ന​തി​നാ​യി ബാ​ങ്കി​ൽനി​ന്ന് എ​ടു​ത്ത് സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

Kerala

ത​ല​സ്ഥാ​ന​ത്ത് ബൈ​ക്ക് മോ​ഷ​ണം; ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ന്ത​ളം ക​ട​ക്കാ​ട്, കും​ബാ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (19), ആ​ലു​മു​ക്ക് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ അ​ന​ന്ദു (19)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ണ്ണ​ന്ത​ല, ത​മ്പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ന​സ് നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​യു​ടെ ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ ഒ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

മേ​യ് മൂ​ന്നി​ന് ത​മ്പാ​നൂ​ർ ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യു​ടെ വാ​ഹ​നം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​ന​ന്ദു​വി​ന്‍റെ അ​റ​സ്റ്റ്. ഇ​രു കേ​സു​ക​ളി​ലും പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു; ഹോം ​ന​ഴ്‌​സും സു​ഹൃ​ത്തും പി​ടി​യി​ൽ

കൊ​ച്ചി: കി​ട​പ്പ് രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. വ​യോ​ധി​ക​യെ പ​രി​ച​രി​ച്ചി​രു​ന്ന ഹോം ​ന​ഴ്‌​സും സു​ഹൃ​ത്തു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്‌​നാ​ട് മ​ധു​ര സി​ന്ധു​പ്പാ​ട്ടി​യി​ൽ സെം​പാ​ട്ടി സ്വ​ദേ​ശി ഭാ​ഗ​ത്ത് സു​ധ ശ​ങ്ക​ർ (38), ദി​ണ്ടു​ഗ​ൽ മ​ല​യ​ഗൗ​ഡ​ൻ​പാ​ട്ടി പൊ​ട്ടി​ക്ക​ളം ഭാ​ഗ​ത്ത് ല​ക്ഷ്‌​മി (46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ് 24ന് ​രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

സു​ധ ശ​ങ്ക​ർ ആ​യി​രു​ന്നു വ​യോ​ധി​ക​യെ പ​രി​ച​രി​ച്ച് വ​ന്നി​രു​ന്ന​ത്. സു​ഹൃ​ത്താ​യ ല​ക്ഷ്മി​യെ​യും കൂ​ട്ടി മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ടി​മു​ത​ലാ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Kerala

ഒ​തു​ക്കു​ങ്ങ​ലി​ൽ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ഒ​തു​ക്കു​ങ്ങ​ൽ: മ​ല​പ്പു​റ​ത്ത് ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ മോ​ഷ​ണം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. ഒ​തു​ക്കു​ങ്ങ​ലി​ലെ എം.​കെ. ചി​ക്ക​ന്‍ സ്റ്റാ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ഉ​ട​മ​യും ജീ​വ​ന​ക്കാ​രും പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്ത് മു​ന്നി​ലെ ഷ​ട്ട​ര്‍ താ​ഴ്ത്തി​യി​രു​ന്നെ​ങ്കി​ലും ക​ട​യു​ടെ പി​ന്നി​ലെ വാ​തി​ല്‍ പൂ​ട്ടി​യി​രു​ന്നി​ല്ല. ഇ​തി​ലൂ​ടെ അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് 5000 രൂ​പ​യും ക​വ​ർ​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് സി​സി ക്യാ​മ​റ ക​ണ്ട​തോ​ടെ ധ​രി​ച്ചി​രു​ന്ന ബെ​നി​യ​നു​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ചു. ജീ​വ​ന​ക്കാ​ര്‍ ക​ട​യി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

 

Kerala

റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ മോ​ഷ​ണം; കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ നി​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി മു​ഹ​മ്മ​ദ് പ​ർ​വേ​ഷ് നാ​ദി​ർ അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൂ​ജ​പ്പു​ര​യി​ലെ അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഏ​പ്രി​ൽ 21ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​ശൂ​രി​ൽ നി​ന്നും ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ കൊ​ല്ല​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

 

Kerala

നീ​റ​മ​ണ്‍​ക​ര ശി​വ​ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; സി​സി​ടി​വി​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി

പേ​രൂ​ര്‍​ക്ക​ട: നീ​റ​മ​ണ്‍​ക​ര ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ വീ​ണ്ടു​മു​ണ്ടാ​യ മോ​ഷ​ണം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന പോ​ലീ​സ് നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച​തു​മൂ​ല​മെ​ന്നു സൂ​ച​ന. 18ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് 30,000-ഓ​ളം രൂ​പ അ​പ​ഹ​രി​ച്ച​ത്. ഇ​തി​ൽ നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പു​ല​ര്‍​ച്ചെ ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ പൂ​ജാ​രി​യാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.​തു​ട​ര്‍​ന്ന് ഭാ​ര​വാ​ഹി​ക​ളെ​വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​കോ​മ്പൗ​ണ്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്.

മൂ​ന്നു ശ്രീ​കോ​വി​ലു​ക​ളു​ടെ വാ​തി​ലു​ക​ളും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. കെ​ടാ​വി​ള​ക്കി​നു സ​മീ​പ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​വ​യി​ല്‍ ഒ​ന്ന്. ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ മോ​ഷ്ടാ​ക്ക​ള്‍ കൃ​ത്യം ന​ട​ത്താ​ന്‍ എ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്. ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ ത​ക​ര്‍​ത്ത​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ വ​ക​യാ​യു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ കു​റ​ച്ചു​നാ​ള്‍ മു​മ്പും മോ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു. അ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​നു​ള്ളി​ല്‍ ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഈ​യൊ​രു നി​ര്‍​ദേ​ശം ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ല്ല.

ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ചു​മ​രു​ക​ളും ത​മ്മി​ല്‍ അ​ധി​കം ദൂ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ മു​ഖ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. സം​ഭ​വ​മ​റി​ഞ്ഞ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്‌​സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ര​വ​ധി വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. ക​ര​മ​ന സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്രാ​ദേ​ശി​ക മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ക​ര​മ​ന സി​ഐ അ​റി​യി​ച്ചു.

Kerala

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ലാ​പ്ടോ​പ്പും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വം; പു​നെ സ്വ​ദേ​ശി പി​ടി​യി​ൽ‌

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ ലാ​പ്ടോ​പ്പു​ക​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര പു​നെ സ്വ​ദേ​ശി വി​കാ​സ് സ​ഞ്ജ​യ് ഹ​ഗാ​വ​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് പു​നെ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഏ​പ്രി​ൽ 27ന് ​രാ​വി​ലെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ലാ​രി​വ​ട്ട​ത്തെ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി ലൈ​ബ്ര​റി​യി​ൽ ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള ര​ണ്ട് ലാ​പ്ടോ​പ്പു​ക​ൾ, ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ്, പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന പ​ണം എ​ന്നി​വ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​കാ​സ് എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ർ‌​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി പു​നെ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് പൂ​നെ​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് നി​ര​ന്ത​രം മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി ഒ.​പി.​അ​ന​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​ന​സ് പി​ടി​യി​ലാ​യ​ത്.

താ​മ​ര​ശേ​രി കാ​ര​ടി മാ​നി​പു​രം റോ​ഡി​ൽ പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം. ചെ​മ്പു​ക​മ്പി, വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ന​സി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​പും പ​ല​ത​വ​ണ ഇ​തേ കെ​ട്ടി​ട​ത്തി​ൽ സ​മാ​ന രീ​തി​യി​ൽ അ​ന​സ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ബാ​ലു​ശേ​രി, കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ന​സ്. പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

Kerala

‌‌‌മൊ​ബൈ​ൽ ഷോ​റൂ​മി​ലെ മോ​ഷ​ണം; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ള​ത്ത് നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. വാ​ഴ​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ഷോ​റൂ​മി​ൽ ആ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ​ള്ളു​രു​ത്തി രാ​മേ​ശ്വ​രം തു​ണ്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ എ​ന്ന സു​ഭാ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ആ​ലു​വ എ​ട​ത്ത​ല എ​ൻ​എ​ഡി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​നു സേ​വ്യ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. വാ​ഴ​ക്കു​ളം പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ‌‌‌

ക​ട​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള ഷ​ട്ട​റി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ചാ​ണ് പ്ര​തി​ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ, റി​പ​യ​റിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സി​സി​ടി​വി ഡി​വി​ആ​ർ, മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.

 

Kerala

മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്; യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി മ​ണ​പ്പാ​ടം പാ​ട്ടോ​ല സ്വ​ദേ​ശി​നി ശ്രു​തി​യും സു​ഹൃ​ത്ത് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ലി​ന്‍റോ കു​ര്യാ​ക്കോ​സു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ശ്രു​തി​യു​ടെ അ​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ഏ​ഴ​ര​പ്പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ​ർ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ശ്രു​തി​ക്ക് ഭ​ര്‍​ത്താ​വും ഏ​ഴും മൂ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മു​ണ്ട്. ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​തി​നും ശ്രു​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​ന് കൂ​ട്ടു​നി​ന്ന​തി​നും സ്വ​ര്‍​ണം പ​ണ​യം വ​ച്ച​തി​നും ലി​ന്‍റോ​യ്ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

 

 

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി പി​ടി​യി​ൽ; നി​ർ​ണാ​യ​ക​മാ​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത് സ്ഥി​രം മോ​ഷ്ടാ​വ്. പ​ള്ളി​മ​ൺ വ​ട്ട​വി​ള​യി​ൽ ര​ജീ​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സെ​യ്ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ൽ 30ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ട്ടി​യം മു​ഖ​ത്ത​ല ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ് സെ​യ്ദ് അ​ലി മോ​ഷ്ടി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. വാ​ഹ​ന​മോ​ഷ​ണ​ത്തി​ന് പു​റ​മെ ല​ഹ​രി​ക്ക​ട​ത്തു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്; ഡോ​ള​ർ അ​നി​യെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ​ത് ഫോ​റ​ൻ​സി​ക് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ലെ മോ​ഷ​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ട്ടോ​ളം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. ഷി​മോ​ഗ കൊ​പ്പ സ്വ​ദേ​ശി ഡോ​ള​ർ അ​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ൽ​കു​മാ​ർ (38), താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി ജ​യിം​സ്(57) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

50ൽ ​അ​ധി​കം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഡോ​ള​ർ അ​നി​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് അ​ഴ​കൊ​ടി​യി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

മാ​ർ​ച്ച് 24ന് ​ആ​യി​രു​ന്നു ഡോ​ള​ർ അ​നി സൈ​ബ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​ൻ വി​നോ​ദ് ഭ​ട്ട​ത്തി​രി​പ്പാ​ടി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 20 പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. വീ​ട്ടു​കാ​ർ യാ​ത്ര​പോ​യ സ​മ​യം നോ​ക്കി വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം.

മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ജ​യിം​സ് ആ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ്ര​തി ഡോ​ള​ർ‌ അ​നി​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കാ​യി ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് ഒ​ളി​വി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും ത​മി​ഴ്നാ​ട് പോ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ ഇ​യാ​ൾ അ​വി​ടെ നി​ന്നും മു​ങ്ങി. തു​ട​ർ​ന്ന് തേ​നി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടിയത്. 

 

Kerala

മൂ​ന്ന് വ​ള​ക​ൾ കൈ​യി​ലെ​ടു​ത്തു; പി​ന്നാ​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി യു​വാ​വ്

മ​ല​പ്പു​റം: സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ ജ്വ​ല്ല​റി​യി​ലെ​ത്തി​യ ആ​ൾ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യോ​ടി. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യാ​ണ് യു​വാ​വ് മു​ങ്ങി​യ​ത്. പു​ളി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ലെ ക​ന​ക​മ​ഹ​ല്‍ ജ്വ​ല്ല​റി​യി​ലാ​ണ് സം​ഭ​വം.

ഉ​ച്ച​യോ​ടെ ജ്വ​ല്ല​റി​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് വ​ള​ക​ൾ നോ​ക്കാ​നാ​യി കൈ​യി​ലെ​ടു​ത്ത ശേ​ഷം മൂ​ന്ന് വ​ള​ക​ളു​മാ​യി ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പു​റ​ത്ത് മ​റ്റൊ​രാ​ൾ ബൈ​ക്കു​മാ​യി കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മോ​ഷ്ടാ​വ് ഉ​ട​ന്‍ ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

‌വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

Kerala

ബാ​റി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വം; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ ബാ​റി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ തു​മ്പോ​ളി സ്വ​ദേ​ശി നി​തി​ൻ നി​സാ​ർ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

കേ​സി​ൽ നേ​ര​ത്തെ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. പാ​ൽ​കു​ള​ങ്ങ​ര സ്വ​ദേ​ശി ഉ​ണ്ണി (24), കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി ജി​നു ബേ​ബി (28), ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​നീ​ത് കെ.​വി. (19) എ​ന്നി​വ​രാ​ണ് കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്.

മൂ​വ​രും നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. മോ​ഷ​ണം പോ​യ ബൈ​ക്ക് നേ​ര​ത്തെ ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി ആ​ണ് ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ന്നും ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ലോ​ക്ക് പൊ​ട്ടി​ച്ച് ഉ​രു​ട്ടി പു​റ​ത്തി​റ​ക്കി​യ​ത്.

തു​ട​ർ​ന്ന് ര​ണ്ടാം പ്ര​തി​യാ​യ ജി​നു ബേ​ബി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​നു വാ​ഹ​ന​ത്തി​ന് പ​ക​രം ഉ​ണ്ണി​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ജി​നു വാ​ഹ​നം വി​നീ​തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​നീ​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​തി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്.

Kerala

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വ​ര്‍​ക്‌​ഷോ​പ്പി​ലെ​ത്തി; നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വ​ര്‍​ക്‌​ഷോ​പ്പി​ലെ​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി കാ​വാ​ലം​കു​ന്ന് വീ​ട്ടി​ല്‍ പി.​കെ. ജ​സീ​ല്‍ ജ​മാ​ൽ‌(26) ആ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് പാ​ർ‌​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.
ഏ​പ്രി​ല്‍ ഏ​ഴി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വ​ര്‍​ക്‌​ഷോ​പ്പി​ലെ​ത്തി​യ ജ​സീ​ല്‍ ബൈ​ക്കി​ന്‍റെ ലോ​ക്ക് മാ​റ്റി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ വ​ര്‍​ക്‌​ഷോ​പ്പ് ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ജ​സീ​ലി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജ​സീ​ലി​ന്‍റെ പേ​രി​ല്‍ മോ​ഷ​ണ കു​റ്റം കൂ​ടാ​തെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് ക​സ​ബ, കൊ​യി​ലാ​ണ്ടി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, വി​ല്‍​പ​ന, പോ​ക്‌​സോ, പൊ​തു​സ്ഥ​ല​ത്ത് ക​ല​ഹം ഉ​ണ്ടാ​ക്ക​ല്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്.

Kerala

ഓ​ട്ടോ​റി​ക്ഷ​യു​ടെ ഭാ​ഗ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഭാ​ഗ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി മ​ധു (55), വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം ക​ള​ത്തി​ങ്ക​ര വീ​ട്ടി​ൽ ഷി​ബു (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ ബാ​റ്റ​റി​യും ട​യ​റും ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ധു നേ​ര​ത്തെ​യും മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. മെ​ഡി​ക്ക​ൽ കൊ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു; വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി പു​തി​യോ​ട്ടി​ല്‍ വീ​ട്ടി​ല്‍ മി​നി(44) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

50,000 രൂ​പ​യും ഓ​രോ പ​വ​ന്‍ വീ​തം തൂ​ക്കം വ​രു​ന്ന 20 സ്വ​ര്‍​ണ നാ​ണ​യ​ങ്ങ​ളു​മാ​ണ് മി​നി മോ​ഷ്ടി​ച്ച​ത്. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഷാ​ഹി​ദ് ഷൗ​ക്ക​ത്ത​ലി താ​മ​സി​ക്കു​ന്ന സ​ദ​നം റോ​ഡി​ലു​ള്ള സ്‌​കൈ​ലൈ​ന്‍ മെ​ഡോ​സ് വി​ല്ല​യി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് ഷാ​ഹി​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വി​ഗ്ര​ഹം മോ​ഷ്ടി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​വും പൂ​ജാ​സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര വ​ലി​യ​ത്ത​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ടു​ക്കി വാ​ഗ​മ​ൺ പ​ശു​പ്പാ​റ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

‌വെ​ൺ​മ​ണി കു​തി​ര​വ​ട്ടം ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ പാ​റ​ച​ന്ത ജം​ഗ്ഷ​നി​ലു​ള്ള മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് വെ​ള്ളി വി​ഗ്ര​ഹ​വും പൂ​ജാ​സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഫെ​ബ്രു​വ​രി 25ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി​യി​ൽ നി​ർ​മി​ച്ച അ​യ്യ​പ്പ വി​ഗ്ര​ഹം, ഓ​ട്ടു​വി​ള​ക്കു​ക​ൾ, കി​ണ്ടി എ​ന്നി​വ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ നി​ന്ന് 7500 ഓ​ളം രൂ​പ​യും പ്ര​തി ക​വ​ർ​ന്നി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​യു​ടെ പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഗ​മ​ണ്ണി​ലെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന വി​ഗ്ര​ഹ​വും മ​റ്റ് തൊ​ണ്ടി​മു​ത​ലു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Kerala

വാ​ഹ​ന​ങ്ങ​ളി​ൽ‌ നി​ന്ന് ക​വ​ർ​ച്ച; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇ​മ്രാ​ൻ ഖാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ പോ​ലീ​സ് ആ​ണ് ഇ​മ്രാ​ൻ ഖാ​നെ വൈ​റ്റി​ല ഹ​ബ്ബ് പ​രി​സ​ര​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഡി​ക്കി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് 14ന് ​പ​രീ​ക്ഷ​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ പേ​ഴ്സും എ​ടി​എ​മ്മും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ആ​ലു​വ, കൊ​ല്ലം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ സ​മാ​ന മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലു​ക​ൾ, മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, നി​ര​വ​ധി​പേ​ഴ്സു​ക​ൾ എ​ന്നി​വ​യും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

 

Kerala

ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സ്: യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. മ​ണ്ണാ​ര്‍​കാ​ട് സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ക്കം പോ​ലീ​സ് പാ​ല​ക്കാ​ട് വ​ച്ചാ​ണ് സു​രേ​ഷി​നെ പി​ടി​കൂ​ടി​യ​ത്. എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലെ മു​ക്കം - അ​രീ​ക്കോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള 'പു​ഴ​യോ​രം' ഹോ​ട്ട​ലി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഹോ​ട്ട​ലി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് സു​രേ​ഷ് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. കൗ​ണ്ട​റി​ലെ ഷെ​ല്‍​ഫി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 5000 രൂ​പ​യും കൗ​ണ്ട​റി​ന് മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ധ​ര്‍​മ്മ പെ​ട്ടി ത​ക​ര്‍​ത്ത് അ​തി​ലു​ള്ള പ​ണ​വു​മാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ല്‍ പാ​ല​ക്കാ​ട്ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടും കേ​സു​ക​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Kerala

ന​ല്ല ഭ​ക്ഷ​ണം, സൗ​ജ​ന്യ ചി​കി​ത്സ; മോ​ഷ​ണം ന​ട​ത്തി​യ​ത് തി​രി​കെ ജ​യി​ലി​ൽ പോ​കാ​നെ​ന്ന് ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി

കോ​വ​ളം: മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ണ്ടും ക​വ​ർ​ച്ച ന​ട​ത്തി പി​ടി​യി​ലാ​യി. കോ​വ​ളം ആ​വാ​ടു​തു​റ തു​ണ്ടു​വി​ള സ്വ​ദേ​ശി ദി​ലീ​പ് ഖാ​ൻ(46) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​വ​ളം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യാ​ണ് കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​ത്. വീ​ണ്ടും ജ​യി​ലി​ലേ​ക്ക് പോ​കാ​നു​ള്ള ആ​ഗ്ര​ഹ​ത്തെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പി​ടി​യി​ലാ​യ ദി​ലീ​പ് ഖാ​ൻ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ജ​യി​ലി​ൽ സൗ​ജ​ന്യ താ​മ​സ​വും വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ഭ​ക്ഷ​ണ​വും ഒ​പ്പം ന​ല്ല ചി​കി​ത്സ​യും കൂ​ലി​യും ല​ഭി​ക്കും. കൂ​ടാ​തെ ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ലെ സീ​നി​യ​ർ മേ​സ്‌​തി​രി​യു​മാ​ണ്. തി​രി​കെ ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ണ് കോ​വ​ളം മേ​ഖ​ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

ഹാ​ർ​ബ​ർ റോ​ഡി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 40,000 രൂ​പ​യും, മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് കോ​വ​ള​ത്തെ ഷാ​ന​വാ​സി​ന്‍റെ കോ​ഴി​ക്ക​ട​യി​ൽ നി​ന്ന് 4000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​തു​കൂ​ടാ​തെ വി​ഴി​ഞ്ഞം-​കോ​വ​ളം മേ​ഖ​ല​യി​ൽ നി​ന്നാ​യി 21ൽ ​അ​ധി​കം മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യും പ്ര​തി മൊ​ഴി ന​ൽ​കി.

 

Kerala

സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം, പി​ന്നാ​ലെ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ; യു​വാ​വ് പി​ടി​യി​ൽ

വി​ഴി​ഞ്ഞം: സ്വ​ന്തം വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ യു​വാ​വ് പി​ടി​യി​ൽ. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി മു​ടി​പ്പു​ര​യ്ക്കു സ​മീ​പം ആ​ദി​ത്യ വീ​ട്ടി​ൽ മ​നോ​ജ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ്വ​ന്തം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യു​മാ​ണ് മ​നോ​ജ് മോ​ഷ്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ർ​ന്ന് വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നി​ടു​ക​യും ജ​നാ​ല​യു​ടെ ക​മ്പി​ക​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്‌​തി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​ൻ പോ​യ മ​നോ​ജ് തി​രി​കെ വ​രു​മ്പോ​ൾ ക​ട്ട​ച്ച​ൽ​ക്കു​ഴി​ക്ക് സ​മീ​പം മീ​ൻ​വി​ൽ​ക്കു​ന്ന ഭാ​ര്യ​യെ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തും ജ​ന​ൽ ക​മ്പി​ക​ൾ മു​റി​ച്ചി​രി​ക്കു​ന്ന​തും ക​ണ്ട് ഭാ​ര്യ​യ്ക്കൊ​പ്പം ബ​ഹ​ളം വ​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി മ​നോ​ജ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സീ​ലിം​ഗ് പൊ​ളി​ച്ച് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പ​തി​വ്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

നി​ല​മ്പൂ​ർ: മ​ല​പ്പു​റം അ​മ​ര​മ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ചു​ള്ളി​യോ​ട് പ​ര​ത സ്വ​ദേ​ശി​ക​ളാ​യ ഒ​ടു​ക്ക​ന്‍ ജി​ത്തു (28), ന​റു​ക്കി​ല്‍ ശ്രീ​ജി​ത്ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ടൈ​ല്‍​സ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന പ്ര​തി​ക​ളി​ലൊ​രാ​ള്‍ ജോ​ലി​ക്ക് പോ​കു​ന്ന വീ​ടു​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് വ​ച്ചാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ക്കു​ന്ന​ത് ചെ​റി​യ തു​ക​യു​ടെ വ​യ​റു​ക​ളാ​ണെ​ങ്കി​ലും സീ​ലിം​ഗ് പൊ​ളി​ച്ചു​മാ​റ്റി​യു​ള്ള മോ​ഷ​ണം ഉ​ട​മ​സ്ഥ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. എ​ട​വ​ണ്ണ, എ​ട​ക്ക​ര തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 22 ഓ​ളം വീ​ടു​ക​ളി​ല്‍ ‌പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

പ​റ​യ​ങ്കാ​ട് മേ​ലേ​ട​ത്ത് ഹ​സ്‌​ക്ക​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു; യുവതി പിടിയിൽ

തൃ​ശൂ​ർ: പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. കൊ​ട​ക​ര പ​റ​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​നി മ​ണ്ണാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സൂ​ര്യ (26)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ജാ​രി​യാ​യ മ​റ്റ​ത്തൂ​ർ മൂ​ലം​കു​ടം സ്വ​ദേ​ശി അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്. അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യാ​ണ് സൂ​ര്യ എ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 16ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭാ​ര്യ​യു​ടെ 12 പ​വ​നോ​ളം സ്വ​ർ‌​ണം യു​വ​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​യ്ക്കി​ടെ അ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

ഈ ​പ​രി​ച​യം മു​ത​ലാ​ക്കി​യാ​ണ് പൂ​ജാ​രി അ​ടു​ക്ക​ള​യി​ലേ​ക്ക് മാ​റി​യ സ​മ​യ​ത്ത് പ്ര​തി ത​ന്ത്ര​പൂ​ർ​വം അ​ല​മാ​ര​യി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​വ​ശ​പ്പ​ടു​ത്തി​യ​ത്. അ​ജേ​ഷ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ര്യ പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ട​ക​ര​യി​ലെ ഫി​നാ​ൻ​സ് ക​മ്പ​നി​യി​ൽ വി​ൽ​പ​ന ന​ട​ത്തി ഇ​തി​ലൂ​ടെ ല​ഭി​ച്ച പ​ണം കൊ​ണ്ട് പ്ര​തി പു​തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, വീ​ട്ടി​ലേ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Kerala

മോ​ഷ​ണ​ക്കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി

തി​രൂ​ർ: മോ​ഷ​ണ​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. തൃ​പ്ര​ങ്ങോ​ട് പൊ​യി​ലി​ശ്ശേ​രി സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ (26) ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യാ​ണ് നി​സാ​മു​ദ്ദീ​ൻ. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്‌​ത​തി​ന്‌ പി​ന്നാ​ലെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​വ​നൂ​ർ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ്‌​സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

District News

മോ​ഷ​ണ​ക്കേ​സ് പ്ര​തി കു​ടു​ങ്ങി

പെ​രു​മ്പാ​വൂ​ർ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നെ​ല്ലി​മ​റ്റം ക​വ​ള​ങ്ങാ​ട് മാ​ങ്കു​ഴി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ബി​ജു​വി(50)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട്ട​ക്കാ​ട്ടു​പ​ടി ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള ജ​ന​ൽ ക​മ്പി തി​ക്കി പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നാ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

മോ​ഷ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ വ​ട്ട​ക്കാ​ടു​പ​ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 35ഓളം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ജി​ൻ​സ​ൻ ഡൊ​മ​നി​ക്, എ​സ്ഐ​മാ​രാ​യ ശി​വ​കു​മാ​ർ, അ​ബ്ദു​ൾ ജ​ലീ​ൽ, എ​എ​സ്ഐ ശ്രീ​ജ, എം.​എ​ച്ച്. സു​ധീ​ർ, എം.​എം. ഷെ​ഫീ​ഖ്, ന​ജ്മി, വി​നു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

National

ക​ർ​ണാ​ട​ക മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ മോഷണം; ഡി ഗ്രൂപ്പ് ജീവനക്കാരൻ പിടിയിൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ ആ​ളു​ടെ പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​ർ​ണാ​ട​ക​ത്തി​ലെ ന​ഗ​ര വി​ക​സ​ന മ​ന്ത്രി ബൈ​ര​തി സു​രേ​ഷ​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ ന​വീ​ൻ എ​ന്ന​യാ​ളു​ടെ ബാ​ഗ് ആ​ണ് മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ​ത്തി​ൽ ഡി ​ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ആ​ന്‍റ​ണി പി​ടി​യി​ലാ​യി. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​വീ​ൻ മ​ന്ത്രി​യെ കാ​ണാ​നാ​യി ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു. തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹാ​ൻ​ഡ് ബാ​ഗെ​ടു​ക്കാ​ൻ മ​റ​ന്നു.

300 ഗ്രാം ​സ്വ​ർ​ണ​വും ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ധാ​ൻ​സൗ​ധ പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കുകയായിരുന്നു. തുടർന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 

പി​ന്നാ​ലെ പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തുടർന്ന് ആ​ന്‍റ​ണി​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജ​യി​ലി​നു പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ലും സ്വ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തോ​ടെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജ​യി​ലി​നു പു​റ​ത്തേ​ക്ക്. ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്.

90 ദി​വ​സ​മാ​യി​ട്ടും കു​റ്റ​പ​ത്രം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ന് പി​ന്നാ​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ഇ​ന്ന് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​ത്. ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങു​ന്ന പോ​റ്റി​യെ പൂ​ട്ടാ​ൻ ഇ​ഡി സ​മ​ൻ​സ് ഉ​ട​ൻ ന​ൽ​കും.

ഇ​ന്ന് വൈ​കി​ട്ട് ആ​റ​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്പെ​ഷ​ൽ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ കാ​ത്ത് കു​ടും​ബം പു​റ​ത്തു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​രി​യും ഭാ​ര്യ​യു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ കൊ​ണ്ടു​പോ​കാ​നാ​യി എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.

ജ​നു​വ​രി 21നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​ത്. ഇ​ന്ന് ക​ട്ടി​ള​പാ​ളി കേ​സി​ലും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്ന​ത​ട​ക്കം ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സ്വാ​ഭാ​വി​ക ജാ​മ്യം.

Kerala

സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു; യു​വാ​വ് പി​ടി​യി​ൽ

തി​രു​നാ​വാ​യ: എ​സ്ഐ​ആ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഷാ​ക്കി​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ക്കി​ർ. വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഹം​സ ഹാ​ജി പ​ള്ളി​യി​ൽ പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ​ക്കി​ർ സ്ത്രീ ​വേ​ഷ​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യ​ത്.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ പൂ​രി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി ന​ഫീ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ടു​ക്കാ​ൻ ന​ഫീ​സ മു​റി​യി​ലേ​ക്ക് പോ​യ​പ്പോ​ൾ, പ്ര​തി പി​ന്നാ​ലെ​യെ​ത്തി വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ശ​ബ്ദ​ത്തി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് പു​രു​ഷ​നാ​ണെ​ന്ന് ന​ഫീ​സ മ​ന​സി​ലാ​ക്കി​യി​രു​ന്നു. പ്ര​തി വ​ന്നു പോ​യ​പ്പോ​ൾ മ​റ​ന്നു​വ​ച്ച ബു​ക്ക് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ന​ഫീ​സ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് മോ​ഷ​ണം പോ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ശ​നി​യാ​ഴ്ച സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു. ഷാ​ക്കി​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ലാ​ബി​ൽ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കുറ്റ്യാ​ടി സ്വ​ദേ​ശി മൂ​സ ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​പ്പ​ർ ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​തി ലാ​ബി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​ത്. ക്യാ​മ്പ​സി​ലെ ബി​എ​സ്എ​ൽ ത്രീ ​ടി​ബി ലാ​ബി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ലാ​ബി​ലെ എ​യ​ർ ഹാ​ൻ​ഡ്‌​ലിം​ഗ് യൂ​ണി​റ്റി​ലെ കോ​പ്പ​ർ ഭാ​ഗ​ങ്ങ​ളാ​ണ് മൂ​സ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സു​പ്ര​ധാ​ന​മാ​യ കോ​പ്പ​ർ ഭാ​ഗ​ങ്ങ​ൾ ഇ​ള​ക്കി മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ ക്യാ​മ്പ​സി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

പു​രു​ഷ​വേ​ഷം ധ​രി​ച്ച് മോ​ഷ​ണം; ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പു​രു​ഷ​വേ​ഷം ധ​രി​ച്ച് വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. രേ​ഷ്‌​മ, നീ​ലു എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. സ​മ്പി​ഗെ​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് ഇ​വ​ർ 30 ഗ്രാം ​സ്വ​ർ​ണ​വും 60 ഗ്രാം ​വെ​ള്ളി​യും പ​ണ​വും മോ​ഷ്ടി​ച്ചി​രു​ന്നു. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് യു​വ​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ രേ​ഷ്‌​മ ഇ​ത്ത​ര​ത്തി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്താ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ച് വി​ടാ​നും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​മാ​ണ് പു​രു​ഷ വേ​ഷ​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ആ​രാ​യാ​ലും ഇ​ട​തു​പ​ക്ഷം സം​ര​ക്ഷി​ക്കി​ല്ല: ബി​നോ​യ് വി​ശ്വം


ക​ണ്ണൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ആ​രാ​യാ​ലും ഏ​ത് രാ​ഷ്‌​ട്രീ​യ ബ​ന്ധ​ങ്ങ​ൾ പ​റ​ഞ്ഞാ​ലും അ​വ​രെ​യാ​രെ​യും ഇ​ട​തു​പ​ക്ഷം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ മു​പ്പ​താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​റ്റു​ക​ൾ മ​റ​യ്ക്കാ​നു​ള്ള ആ​വ​ര​ണ​മ​ല്ല ചു​വ​പ്പു​കൊ​ടി. ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്ക​ണം. നേ​താ​ക്ക​ളാ​യാ​ലും ത​ന്ത്രി​മാ​രാ​യാ​ലും ആ​ർ​ക്കും അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണ​ത്തി​ൽ അ​വ​കാ​ശ​മി​ല്ല. അ​ത് വി​ശ്വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

യ​ഥാ​ർ​ഥ വി​ശ്വാ​സ​ങ്ങ​ളെ​യും വി​ശ്വാ​സി​ക​ളെ​യും ചേ​ർ​ത്ത് പി​ടി​ച്ചും ക​പ​ട വി​ശ്വാ​സി​ക​ളെ ത​ള്ളി​യും ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​പോ​കും. യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ മാ​നി​ക്കാ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ധി​യെ​ഴു​ത്ത് ജ​ന​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പാ​ണ്. അ​ത് വി​ന​യ​പൂ​ർ​വം ഇ​ട​തു​പ​ക്ഷം കാ​ണ​ണം. എ​ൽ​ഡി​എ​ഫി​ലാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​തു​കൊ​ണ്ട് തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് വ​ര​ണം എ​ന്ന​താ​ണ് ജ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ലെ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് തി​രു​ത്തേ​ണ്ട​ത് തി​രു​ത്തി എ​ൽ​ഡി എ​ഫ് മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ആ ​മു​ന്നോ​ട്ട് പോ​ക്കി​നെ കു​റി​ച്ചാ​ണ് ഓ​രോ ക​ക്ഷി​ക​ളും ച​ർ​ച്ച ചെ​യ്ത് പോ​കു​ന്ന​ത്. അ​ങ്ങ​നെ പോ​കു​മ്പോ​ൾ എ​ൽ​ഡി​എ​ഫ് ജ​ന​ഹി​ത​ത്തി​ന് അ​നു​സൃ​ത​മാ​യി കേ​ര​ള​ത്തി​ൽ മൂ​ന്നാം ഊ​ഴ​വും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ പൊ​തു​ആ​വ​ശ്യ​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി പ​രി​ഹാ​രം കാ​ണ​പ്പെ​ടു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ഓ​ഫീ​സി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടു​ന്ന സ്ഥി​തി​വി​ശേ​ഷം മാ​റി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ത​രാ​നു​ള്ള 17000 കോ​ടി​യു​ടെ കു​റ​വ് ന​മ്മു​ടെ സാ​മ്പ​ത്തി​ക​നി​ല​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക വി​ക​സ​നം ത​ട​സ​ങ്ങ​ൾ ഇ​ല്ലാ​തെ കേ​ര​ള​ത്തി​ൽ മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ൻ, അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മി​തി ക​ൺ​വീ​ന​ർ കെ.​പി. ഗോ​പ​കു​മാ​ർ, സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ഹാ​രി​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എ​സ്. വി​മ​ൽ​കു​മാ​ർ വ​ര​വു​ചെ​ല​വ് ക​ണ​ക്കും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എ​സ്. സ​ജി​കു​മാ​ർ ബൈ​ലോ ഭേ​ദ​ഗ​തി​യും അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ദി​ന​മാ​യ ഇ​ന്ന് പു​തി​യ ഭാ​ര​വാ​ഹി ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, പ്ര​മേ​യം അ​വ​ത​ര​ണം എ​ന്നി​വ ന​ട​ക്കും.

 

Kerala

അ​രീ​ക്കോ​ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ; കൃ​ത്യം ന​ട​ത്തി​യ​ത് വി​വാ​ഹ ചെ​ല​വി​നാ​യി

മ​ല​പ്പു​റം: അ​രീ​ക്കോ​ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി നാ​ഗോ​ൺ ജി​യാ​ബു​ർ ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ആ​സാ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ൾ​പ്പെ​ടെ നാ​ല് ക​ട​ക​ളി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ല്യാ​ണ ചെ​ല​വി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഇ​യാ​ളെ ആ​സാ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ഗോ​ൺ ജി​യാ​ബു​ർ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 20,000 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ജ​നു​വ​രി എ​ട്ടി​ന് ആ​ണ് പ്ര​തി​യു​ടെ വി​വാ​ഹം. ഇ​യാ​ൾ നേ​ര​ത്തെ​യും മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ‌ പ​രി​ധി​യി​ലെ ക​രി​യാ​ത്ത​ന്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് എ​ട​ക്കാ​ട്ട് പ​റ​മ്പ്, മേ​ത്ത​ല്‍ വീ​ട്ടി​ല്‍ അ​ക്ഷ​യ്കു​മാ​ര്‍(22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് ഓ​ഫീ​സ് മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ആം​പ്ലി​ഫ​യ​റും ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്ന് 50,00രൂ​പ​യു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ക്ഷ​യ്കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ. ​മു​ഹ​മ്മ​ദ് സി​നാ​ന്‍(20), റി​ഫാ​ന്‍ (20), എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ളെ​യു​മാ​ണ് കേ​സി​ൽ ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

 

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പ​രാ​തി​ക്കു​ട്ട​പ്പ​ൻ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: മോ​ഷ​ണ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ക​വ​ർ​ച്ച ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി പ​രാ​തി​ക്കു​ട്ട​പ്പ​ൻ എ​ന്ന മ​ധു(57) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ കു​റ​ത്തി​കാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

സ്ഥി​രം മോ​ഷ്ടാ​വാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മ്പോ​ഴെ​ല്ലാം ജ​യി​ലി​ലെ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി പ​റ​യു​ന്ന​ത് പ​തി​വാ​ണ്. കോ​ട​തി​യി​ൽ സ്ഥി​രം പ​രാ​തി​ക്കാ​ര​നാ​യ​തോ​ടെ​യാ​ണ് മ​ധു​വി​ന് പ​രാ​തി കു​ട്ട​പ്പ​നെ​ന്ന പേ​ര് വീ​ണ​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ 30ൽ ​അ​ധി​കം കേ​സു​ക​ളു​ണ്ട്. മോ​ഷ​ണ കേ​സി​ൽ ക​ഴി​ഞ്ഞ മാ​സം ആ​ല​പ്പു​ഴ നൂ​റ​നാ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും മോ​ഷ​ണം സ​ജീ​വ​മാ​ക്കി.

നീ​ണ്ട​ക​ര ഹാ​ർ​ബ​ർ പ​രി​സ​ര​ത്ത് വ​ച്ച് പോ​ലീ​സി​നെ ക​ണ്ട് ക​ട​ലി​ൽ ചാ​ടി​യ പ്ര​തി​യെ പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

International

പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ മോ​ഷ​ണം; ക​വ​ർ​ന്ന​ത് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഞ്ചാ​ബ് പ്ര​വി​ശ്യാ പോ​ലീ​സ്. ര​ണ്ട് ആ​പ്പി​ളും ഒ​രു ബോ​ട്ടി​ൽ ഹാ​ൻ​ഡ് വാ​ഷു​മാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ലാ​ഹോ​റി​ലെ ഇ​സ്ലാം​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 5ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി നൂ​ർ മു​ഹ​മ്മ​ദ് ബ​സ്മ​ലി​ന്‍റെ ചേം​ബ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ പീ​ന​ൽ കോ​ഡി​ലെ സെ​ക്ഷ​ൻ 380 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

Kerala

കോ​ട​തി പ​രി​സ​ര​ത്ത് നി​ന്ന് വാ​ഹ​ന മോ​ഷ​ണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ‌

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ. ചേ​ര്‍​ത്ത​ല അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ജ​ഫീ​ല്‍ മു​ഹ​മ്മ​ദ്, ഫോ​ര്‍​ട്ട്കൊ​ച്ചി സ്വ​ദേ​ശി റെ​നീ​ഷ്.​പി.​എ, കൊ​ല്ലം, വ​ള​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​വം​ബ​ര്‍ 25ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം ടൗ​ണ്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ജ​ഫീ​ല്‍ മു​ഹ​മ്മ​ദും വി​ജ​യ​കു​മാ​റും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യാ​ണ് പ്ര​തി​ക​ൾ വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ക്രി വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up